ഈ ദുഷ്‌കരമായ സമയവും ഒന്നിച്ച് നേരിടും; രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് -മോഹന്‍ലാല്‍

വയനാട്ടിലെ ദുരന്ത മേഖല‍യിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരേയും പൊലീസുകാരേയും സന്നദ്ധപ്രവർത്തകരേയും അഭിനന്ദിച്ച് മോഹൻലാൽ. മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുള്ളവരാണ് തങ്ങൾ കേരളീയരെന്നും ഈ ദുഷ്‌കരമായ…

യനാട്ടിലെ ദുരന്ത മേഖല‍യിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരേയും പൊലീസുകാരേയും സന്നദ്ധപ്രവർത്തകരേയും അഭിനന്ദിച്ച് മോഹൻലാൽ. മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുള്ളവരാണ് തങ്ങൾ കേരളീയരെന്നും ഈ ദുഷ്‌കരമായ സമയവും ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്നും മോഹൻലാൽ എക്സിൽ കുറിച്ചു.

'വയനാട്ടിലെ ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻ.ഡി.ആർ.എഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തികൾക്കും എന്റെ സല്യൂട്ട്.

മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്‍തിട്ടുണ്ട്. ദുഷ്‍കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഐക്യത്തിന്റെ ശക്തി കാണിക്കാൻ ഞാൻ പ്രാര്‍ഥിക്കുന്നു. ദുരന്ത മുഖത്ത് മുൻനിരയിലുള്ള എന്റെ 122 ഇൻഫാൻട്രി ബറ്റാലിയനും നന്ദി' - മോഹൻലാൽ എക്സിൽ കുറിച്ചു. സൈന്യമടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ ചില ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ നാലാംദിവസവും തുടരുകയാണ്. മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 300 ക​ട​ന്നു. എ​ന്നാ​ൽ, 189 പേ​ർ മ​രി​ച്ചു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.107 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. 100 മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടു​കി​ട്ടി. 225 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ഉരു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ശേ​ഷം മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജീ​വ​നോ​ടെ​യു​ള്ള എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി ഉ​ന്ന​ത​ത​ല യോ​ഗം വി​ല​യി​രു​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.മു​ണ്ട​ക്കൈ, അ​ട്ട​മ​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​നി ആ​രും ജീ​വ​നോ​ടെ കു​ടു​ങ്ങി​ക്കി​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് കേ​ര​ള -ക​ർ​ണാ​ട​ക സ​ബ് ഏ​രി​യ ജ​ന​റ​ൽ ഓ​ഫി​സ​ർ ക​മാ​ൻ​ഡി​ങ് (ജി.​ഒ.​സി) മേ​ജ​ർ ജ​ന​റ​ൽ വി.​ടി. മാ​ത്യു യോ​ഗ​ത്തെ അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട ആ​രെ​ങ്കി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ 348 കെ​ട്ടി​ട​ങ്ങ​ളെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ബാ​ധി​ച്ച​തെ​ന്ന് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ ഡോ. ​എ. കൗ​ശി​ഗ​ൻ അ​റി​യി​ച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story