വയനാട്ടിലെ അമ്പലവയലിൽ അമ്പുകുത്തി മലയ്ക്കു സമീപം ഇടിമുഴക്കം പോലെ ശബ്ദം; ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയെന്ന് കലക്ടർ

വയനാട്ടിലെ അമ്പലവയലിൽ അമ്പുകുത്തി മലയ്ക്കു സമീപം ഇടിമുഴക്കം പോലെ ശബ്ദം; ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയെന്ന് കലക്ടർ

August 9, 2024 0 By Editor

വയനാട്ടിലെ അമ്പലവയലിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്കു സമീപത്തുനിന്നാണു വലിയ ശബ്ദം കേട്ടത്. ഇടിമുഴക്കമാണെന്നാണു നാട്ടുകാർ ആദ്യം കരുതിയത്. എന്നാൽ ചെറിയ തോതിൽ ഭൂമികുലുക്കവും ഉണ്ടായി.

അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞർ അസാധാരണ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു. എടക്കൽ 19 എന്ന സ്ഥലത്തുനിന്നാണു ശബ്ദം കേട്ടതെന്നാണു വിവരം.

റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അമ്പലവയൽ ജിഎൽപി സ്കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്താണ് ഈ സ്കൂൾ. സ്ഥലത്ത് പരിശോധന നടക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം, ജില്ലയുടെ പല ഭാഗത്തും ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായതായതാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, വൈത്തിരി എന്നിവിടങ്ങളോടു ചേർന്ന ചില പ്രദേശങ്ങളിലാണു ചെറിയതോതിൽ ഭൂമികുലുക്കമുണ്ടായത്.