സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു – 3 naxals killed in encounter in Chhattisgarh

സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു

March 25, 2025 0 By eveningkerala

ഛത്തീസ്ഗഢ് ദന്തേവാഡയില്‍ സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ-ബീജാപുര്‍ ജില്ലകളുടെ അതിര്‍ത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തലയ്ക്ക് 25 കോടി വിലയിട്ട മാവോവാദി നേതാവ് സുധീര്‍ എന്ന സുധാകര്‍ ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. മറ്റു രണ്ട് മാവോവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവരില്‍ നിന്ന് വലിയ ആയുധശേഖരം പിടിച്ചെടുത്തുവെന്നാണ് സുരക്ഷാ സേന പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ബീജാപ്പുരിലും കാങ്കറിലും നടത്തിയ ഓപ്പറേഷനില്‍ 30 മാവോവാദികളാണ് കൊല്ലപ്പെട്ടത്. ബീജാപ്പൂര്‍-ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ 26 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. 100 മാവോവാദികളാണ് ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ടത്.