Begin typing your search above and press return to search.
ആലപ്പുഴയിൽ പ്രസവത്തിനിടെ യുവഡോക്‌ടർക്ക് ദാരുണാന്ത്യം, മരിച്ചത് എംഡി വിദ്യാർത്ഥിനി
ആലപ്പുഴ: പ്രസവത്തെത്തുടർന്ന് യുവ ഡോക്‌ടർക്ക് ദാരുണാന്ത്യം. ആലപ്പുഴ ചന്തിരൂർ ഹൈടെക് ഓട്ടോമൊബൈൽ ഉടമ കണ്ടത്തിൽ പറമ്പിൽ കബീറിന്റെയും ഷീജയുടെയും മകൾ ഡോ. ഫാത്തിമ കബീർ (30) ആണ് മരിച്ചത്. ഓച്ചിറ സനൂജ് മൻസിലിൽ ഡോ. സനൂജിന്റെ ഭാര്യയാണ്.
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എംഡി വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. രണ്ടാമത്തെ പ്രസവമായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. മകൾ: മറിയം സൈനബ. ഫാത്തിമയുടെ കബറടക്കം നടത്തി.
Next Story