തൊഴിൽ ഒഴിവുകൾ - കോഴിക്കോട്

തൊഴിൽ ഒഴിവുകൾ - കോഴിക്കോട്

ഡ്രൈവർ; ആയഞ്ചേരി∙ പഞ്ചായത്ത് ഹരിത കർമസേനയുടെ വാഹനത്തിന് ഡ്രൈവറെ നിയമിക്കാൻ അഭിമുഖ പരീക്ഷ ഓഗസ്റ് 27 ന് മീറ്റിങ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.9496048139.

ലാബ് ടെക്നിഷ്യൻ

കുണ്ടുതോട്∙ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്നിഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം കാവിലുംപാറ പഞ്ചായത്ത് ഓഫിസിൽ ഓഗസ്റ് 24നു 11ന്.

അധ്യാപക നിയമനം

കോഴിക്കോട് ∙ സാമൂതിരി എച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഹിസ്റ്ററി (സീനിയർ) വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക അഭിമുഖം ഓഗസ്റ് 21നു രാവിലെ 10.30ന് സ്കൂൾ ‍ഓഫിസിൽ.

ലാബ് അസിസ്റ്റന്റ്

ഫറോക്ക് ∙ ഫാറൂഖ് കോളജ് കംപ്യൂട്ടർ ലാബിലേക്ക് ഹാർഡ്‌വെയർ, നെറ്റ്‌വർക്കിങ്, മൾട്ടിമീഡിയ സോഫ്റ്റ്‌വെയർ എന്നിവയിൽ പരിജ്ഞാനമുള്ള ലാബ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. കൂടിക്കാഴ്ച ഓഗസ്റ് 23ന് രാവിലെ 10ന് നടക്കും.

Related Articles
Next Story