ദിവസം ഒരു ലക്ഷം രൂപയും സ്വർണ്ണ നാണയവും സമ്മാനമായി നൽകിക്കൊണ്ട് ക്രിസ്‌മസ് വിപണിയിൽ തരംഗമുയർത്താൻ മൈജി എക്സ് മാസ്സ് സെയിൽ നാളെ മുതൽ

കോഴിക്കോട്: ക്രിസ്‌മസ് വിപണിയിൽ തരംഗമുയർത്താൻ മൈജി എക്‌സ് മാസ്സ് സെയിൽ വീണ്ടും. നാളെ (ഡിസംബർ 5) മുതൽ ഡിസംബർ 31 വരെയാണ് സെയിൽ നടക്കുന്നത്. ഓണവിപണിയിൽ വാഗ്‌ദാനം ചെയ്‌ത്‌ നടപ്പിലാക്കിയത് പോലെ നറുക്കെടുപ്പിലൂടെ ദിവസം ഒരു ലക്ഷം രൂപയാണ് ഒരു ഭാഗ്യശാലിക്ക് സമ്മാനമായി നൽകുന്നത്.

5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിലൂടെ ലക്കി ഡ്രോ കൂപ്പണുകൾ ലഭ്യമാകും. ഒപ്പം ദിവസേന ഒരു ഭാഗ്യശാലിക്ക് ഒരു സ്വർണ്ണ നാണയവും സമ്മാനമായി ലഭിക്കും. ഇതാണ് മൈജി എക്‌സ് മാസ്സ് സെയിലിലെ ഹൈലൈറ്റ്. 5000 രൂപക്ക് മുകളിൽ നടത്തുന്ന പർച്ചേസുകളിൽ ആഴ്‌ചതോറുമുള്ള നറുക്കെടുപ്പിലൂടെ സ്‌മാർട്ട് ടിവി, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, സ്‌മാർട്ട് ഫോൺ എന്നിങ്ങനെ ഒട്ടനവധി വിലയേറിയ സമ്മാനങ്ങളും നൽകുന്നുണ്ട്. എല്ലാ റേഞ്ചിലും സെലക്റ്റഡ് പ്രോഡക്റ്റുകളിൽ 50 % മുതൽ 75% വരെ ഡിസ്‌കൗണ്ടും ഈ കാലയളവിൽ ലഭ്യമാണ്.

മൈജി എക്സ‌് മാസ്സ് സെയ്‌ലിൻ്റെ ഭാഗമായി ടി വി എസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐ ഡി എഫ് സി ഫസ്‌റ്റ് ബാങ്ക്, എച്ച് ഡി ബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ക്രെഡിറ്റ് കാർഡുകളിൽ നടത്തുന്ന ഇ എം ഐ പർച്ചേസുകളിൽ ക്യാഷ് ബാക്ക് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാണ്. സ്‌മാർട്ട് ഫോൺ, ടാബ്ലറ്റ്, ആക്‌സസറീസ്, ടിവി, എസി, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, കിച്ചൺ & സ്മോൾ അപ്ലയൻസസ് എന്നിങ്ങനെ എല്ലാറ്റിലും സ്പെഷ്യൽ വിലക്കുറവും കോംബോ സമ്മാനങ്ങളും ലഭിക്കും.

Related Articles
Next Story