മൊബൈൽ ഫോണുകളിലും AC കളിലും ലാഭത്തിന്മേൽ ലാഭവുമായി മൈജിയുടെ റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിൽ ആരംഭിച്ചു

കോഴിക്കോട്: മൊബൈലിനും AC യ്ക്കും മറ്റാരും നൽകാത്ത കാഷ്ബാക്ക് ഓഫറുകളും ഇതുവരെ ഇല്ലാത്ത വിലക്കുറവുമായി മൈജി റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിൽ ആരംഭിച്ചു. 26900 രൂപ മുതൽ 60,000 വരെ വില വരുന്ന എസികളിൽ 3000 മുതൽ 6000 രൂപവരെയുള്ള കാഷ്ബാക്കാണ് മൈജി റിപ്പബ്ലിക്ക് ഡേ ഓഫറിൽ നൽകുന്നത്. 10000 രൂപ മുതൽ 1 ലക്ഷം രൂപവരെ വിലയുള്ള ഫോണുകളിൽ 1500 രൂപ മുതൽ 14000 രൂപവരെ കാഷ്ബാക്ക് ലഭിക്കും.

വേനലിനോടനുബന്ധിച്ച് എസി വിപണിയിൽ ചൂടും വിലയും തിരക്കും കൂടുന്നതിന് മുമ്പ് ഏതൊരാൾക്കും സീറോ ഡൗൺ പേയ്മെന്റിൽ എസി വാങ്ങാനുള്ള സൗകര്യമായ മൈജി എസി എക്സ്പോയും റിപ്പബ്ലിക്ക് ഡേ സ്പെഷ്യൽ സെയിലിന്റെ ഭാഗമായി നടക്കുന്നു. എസികൾക്കൊപ്പം ബ്രാൻഡുകൾക്കനുസൃതമായി സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്. എൽജി, സാംസങ്, വോൾട്ടാസ്, ഗോദ്‌റേജ്, കാരിയർ, ഡയ്ക്‌കിൻ, ഐഎഫ്ബി, ബിപിഎൽ, ബ്ലൂ സ്‌റ്റാർ, കെൽവിനേറ്റർ, ഹ്യൂണ്ടായ്, ഹയർ എന്നിങ്ങനെ 12 ലധികം എസി ബ്രാൻഡുകൾ ലഭ്യമാണ്. ഓഫറിന്റെ ഭാഗമായി 1,1.5, 2 ടൺ ത്രീ സ്‌റ്റാർ, ഫൈവ് സ്‌റ്റാർ എസികൾ സ്പെഷ്യൽ പ്രൈസിലും ഏറ്റവും കുറഞ്ഞ ഇഎംഐയിലും സെലക്റ്റ് ചെയ്യാം. ബ്രാൻഡുകൾ നൽകുന്ന വാറൻ്റിക്ക് പുറമെ എസികളിൽ മൈജി നൽകുന്ന എക്‌സ്ട്രാ വാറന്റിയും ലഭ്യമാണ്.

മൊബൈൽഫോണുകളിൽ മറ്റാരും നൽകാത്ത കാഷ്ബാക്കും മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവുമാണ് റിപ്പബ്ലിക്ക് ഡേ ഓഫറിൽ നൽകുന്നത്. ഐ ഫോൺ 15, ഐ ഫോൺ 16, ഐ പാഡ് എന്നിവയ്ക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവ്, സാംസങ് A 34 ന് 45%, വൺ പ്ലസ് 11, റെഡ്‌മി പാഡ്‌ എന്നിവക്ക് 35% ഡിസ്‌കൗണ്ട് ലഭിക്കും.

മൊബൈലിനും ടാബ്ലറ്റിനും ഒരു വർഷത്തെ അധിക വാറൻ്റിയായ മൈജി എക്‌സ്ട്രാ വാറൻ്റിയും ഗാഡ്‌ജറ്റുകൾ പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും ഒരു ഇൻഷുറൻസ് പോലെ പരിരക്ഷ ലഭിക്കുന്ന എക്സാ പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും വിൽക്കുന്ന ബ്രാൻഡാണ് മൈജി.

Related Articles
Next Story