Begin typing your search above and press return to search.
പപ്പടം കൊണ്ട് ചമ്മന്തി കഴിച്ചിട്ടുണ്ടോ.? കിടിലൻ ടേസ്റ്റ്
ചേരുവകൾ
പപ്പടം
വറ്റൽ മുളക്
വെളിച്ചെണ്ണ
തേങ്ങ
ചുവന്നുള്ളി
ഇഞ്ചി
പുളി
കറിവേപ്പില
ഉപ്പ്
കാശ്മീരി മുളക് പൊടി
തയ്യാറാക്കുന്ന വിധം
പപ്പടം ചുട്ടെടുക്കുക, ശേഷം ഒരു പാനിൽ വെളിച്ചെണ്ണയിൽ ഉണക്കമുളക് വഴറ്റുക അല്ലെങ്കിൽ ചുട്ടെടുത്തലും മതിയാകും. ഇനി ഒരു മിക്സി ജാറിൽ ചുട്ടെടുത്ത പപ്പടവും ഉണക്കമുളകും മൂന്നോ നാലോ ചുവന്നുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, കുറച്ച് കറിവേപ്പില, അല്പം പുളിക്കായി വാളൻ പുളി, തേങ്ങാ ചിരകിയതും പാകത്തിന് ഉപ്പ്, കുറച്ച് കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് ഒന്ന് ചതിച്ചെടുക്കുക. നന്നായി ആരാഞ്ഞു പോകരുത്. ചുട്ട പപ്പടത്തിന്റെ രുചി വേണം മുന്നിൽ നില്ക്കാൻ.. അടിപൊളി രുചിയിൽ ചുട്ട പപ്പടം ചമ്മന്തി റെഡി.
Next Story