പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടം | healthy-breakfast-tips

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം അത് പ്രാതൽ തന്നെയാണ്. ശരീരത്തിന് ഊർജവും ആരോ​ഗ്യവും നൽകാൻ പ്രഭാത ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിൽ പലരും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതായി കണ്ട് വരുന്നു.

ഭക്ഷണങ്ങളിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഉറക്കമെഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രഭാത ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്.

പ്രഭാത ഭക്ഷണം വൈകുന്നത് പോലും ആരോഗ്യത്തിന് അപകടമെന്നാണ് പറയുന്നത്. വണ്ണം കുറയ്ക്കാനായി ഇന്നത്തെ തലമുറ പലപ്പോഴും പ്രഭാത ഭക്ഷണം ഉൾപ്പെടെ ഒഴിവാക്കാറുണ്ട്. അങ്ങനെ ഒഴിവാക്കുന്നവർ ഇനി ഒരു കാര്യം ശ്രദ്ധിച്ചോളൂ. ഒരു കാരണവശാവും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രാതൽ ഒഴിവാക്കിയാൽ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രഭാതഭക്ഷണം കഴിക്കാത്തവരിൽ ഹൃദ്രോഗസാധ്യത 27 ശതമാനവും പക്ഷാഘാത സാധ്യത 18 ശതമാനവും വർദ്ധിക്കുന്നതായി അടുത്തിടെ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകൾക്ക് സാധാരണയായി കഴിക്കാത്തവരേക്കാൾ പൊണ്ണത്തടിയും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

എല്ലാ ദിവസവും പ്രഭാതഭക്ഷണം കഴിക്കുന്നവരിൽ അമിതവണ്ണവും ഇൻസുലിൻ പ്രതിരോധ സിൻഡ്രോം നിരക്ക് 35 ശതമാനം മുതൽ 50 ശതമാനം വരെ കുറവാണെന്ന് ഗവേഷകർ അവരുടെ പഠനത്തിൽ കണ്ടെത്തി.

“ഞങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത് പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായിരിക്കാം,” ബോസ്റ്റണിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ റിസർച്ച് അസോസിയേറ്റും ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസറുമായ മാർക്ക് എ. പെരേര പറയുന്നു. ടൈപ്പ് 2 പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും കുറയ്ക്കുന്നതിൽ പ്രഭാതഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്ക് പ്രഭാത ഭക്ഷണം കൊടുത്താൽ ഒർമ്മ ശക്തി കൂടുകയും നിരീക്ഷണപാടവും കൂടുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ബ്രേക്ക് ഫാസ്റ്റ് സഹായിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രഭാത ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളും ഉണ്ട്. ഫാസ്റ്റ് ഫുഡ് ഒരിക്കലും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്.

ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീ കേക്ക് എന്നിവയും രാവിലെ കഴിക്കാൻ പാടില്ല. ബ്രേക്ക്ഫാസ്റ്റ് എപ്പോഴും പോഷക സമ്പുഷ്ടമായിരിക്കണം . പാൽ, മുട്ട, പയർവർഗങ്ങൾ എന്നിവ പ്രാതലിൽ ഉൾപ്പെടുത്താം. രാത്രി അമിതമായി ആഹാരം കഴിക്കുന്നവരെക്കാൾ ഭാരക്കുറവ് പ്രാതൽ നന്നായി കഴിച്ചു രാത്രി ഭക്ഷണം മിതമാക്കുന്നവർക്കാണ്.

content highlight: healthy-breakfast-tips-in-the-morning

Related Articles
Next Story