Begin typing your search above and press return to search.
നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ; മരണകാരണം അവ്യക്തം
കന്നഡ നടി ശോഭിത ശിവണ്ണ (30) മരിച്ച നിലയിൽ. തെലങ്കാന രംഗറെഡ്ഡിയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന. കഴിഞ്ഞ രണ്ട് വർഷമായി ഹൈദരബാദിലാണ് താമസിച്ചിരുന്നത്.
നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ജനപ്രിയ നടിയുമാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല.
Next Story