മുനമ്പത്തെ കണ്ണീർ കേരള സർക്കാരിന് കാണാൻ കഴിയുന്നില്ലേ? വഖഫ് ബിൽ പിൻവലിക്കണമെന്ന പ്രമേയത്തിനെതിരെ ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി

വഖഫ് ഭേദഗതിയിൽ കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി. മോദി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി വ്യക്തമാക്കി.

വഖഫ് നിയമത്തിലെ നീതിരഹിതമായ വകുപ്പുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമത്തെ അതിരൂപത പ്രശംസിച്ചു. വഖഫ് ബോർഡ് ഏകപക്ഷീയമായി ഭൂമിയിൽ അവകാശവാദം ഉന്നയിച്ചതിലൂടെ ദുരിതത്തിലായ ചെറായി – മുനമ്പം നിവാസികളുടെ രോദനം കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികൾ പരിഗണിക്കാത്തത് പക്ഷപാതപരവും അപലപനീയവുമാണെന്നും സമിതി അഭിപ്രായപ്പെട്ടു.

നേരത്തെ സീറോ മലബാർ സഭയും മോദി സർക്കാരിൻ്റെ വഖഫ് ഭേദഗതിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനായി കേരളത്തിലെ ഏൽഡിഎഫും യുഡിഎഫും വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനെതിരെ നിലപാട് സ്വീകരിക്കുമ്പോൾ നിരവധി പ്രതിഷേധങ്ങളാണ് ഇതിനെതിരായി ഉയരുന്നത്.

Related Articles
Next Story