‘സ്വത്തുവിവരം മറച്ചുവച്ചു’: പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ നവ്യ ഹരിദാസ് ഹൈക്കോടതിയിൽ

ശനിയാഴ്ചയാണു നവ്യ ഹൈക്കോടതിയിൽ ഹർജി നൽകിയത്

കൊച്ചി: വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങൾ മറച്ചുവച്ചു എന്നാരോപിച്ചു ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ്. നാമനിർദേശപത്രികയിൽ പ്രിയങ്കയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്നാണു ഹർജിയിലെ പ്രധാന ആരോപണം. ശനിയാഴ്ചയാണു നവ്യ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ക്രിസ്മസ് അവധിക്കു ശേഷം നവ്യയുടെ ഹർജിയിൽ ഹൈക്കോടതി തീരുമാനമെടുക്കും.

നവംബർ 13ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 4 ലക്ഷത്തിലേറെ വോട്ടുകൾക്കാണു പ്രിയങ്കയുടെ വിജയം. പ്രിയങ്കയുടെ നാമനിർദേശ പത്രികയിലെ വിവരങ്ങള്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ബിജെപി നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നെങ്കിലും പരാതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിൽ നവ്യ ആവശ്യപ്പെടുന്നതെന്ന് അഭിഭാഷകൻ ഹരികുമാർ ജി.നായർ പറഞ്ഞു.

Related Articles
Next Story