Begin typing your search above and press return to search.
കണ്ണൂരിൽ ഭാര്യയേയും അമ്മായിഅമ്മയേയും വെട്ടിക്കൊന്നു, യുവാവ് കസ്റ്റഡിയിൽ
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം
കണ്ണൂർ: ഇരിട്ടിയിൽ അമ്മയേയും മകളേയും വെട്ടിക്കൊലപ്പെടുത്തി. കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. പി.കെ.അലീമ(53), മകൾ സെൽമ(30) എന്നിവരാണ് കൊല്ലപ്പെട്ടത്.
സെൽമയുടെ ഭർത്താവ് ഷാഹുൽ ഹമീദാണ് ഇരുവരേയും വെട്ടിയത്. ഇയാളെ മുഴകുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സെൽമയുടെ മകനും പരിക്കുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. ആക്രമണത്തിനിടെ ഷാഹുലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം
Next Story