യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലംചെയ്തു

യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ (95) കാലം ചെയ്തു. കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. പ്രതിസന്ധിഘട്ടത്തിൽ സഭയെ ചേർത്തുപിടിച്ച അധ്യക്ഷനാണ്. 2 പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായിരുന്നു.

ചെറിയ ലോകത്തുനിന്നു വലിയ ആകാശങ്ങള്‍ കീഴടക്കിയാണു കാതോലിക്കാ ബാവാ വിടവാങ്ങുന്നത്. സഭ പ്രതിസന്ധിയുടെ പാരമ്യത്തിലേറിയപ്പോള്‍ പോരാട്ടത്തിന്റെ കനല്‍വഴിയില്‍ വിശ്വാസികളെ നയിച്ചു. ജീവിതംകൊണ്ടും ആശയംകൊണ്ടും പകരംവയ്ക്കാനില്ലാത്ത നേതൃത്വമാണു കാതോലിക്കാ ബാവായുടെ വേര്‍പാടോടെ യാക്കോബായ സഭയ്ക്കു നഷ്ടമാകുന്നത്.

Related Articles
Next Story