റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര വയസുകാരന് ദാരുണാന്ത്യം

ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകന്‍ ഋതിക്‌ ആണ് മരിച്ചത്

തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകന്‍ ഋതിക്‌ ആണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.

പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റിയ കാര്‍ പാലത്തിന് സമീപത്തെ കുറ്റിയില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്ന് പിന്‍വശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മുകളിലേക്ക് കാര്‍ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ഋതിക്‌ മരിച്ചു.

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ്‌ പേര്‍ കാറില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles
Next Story