ഹരിയാനയിൽ കേവല ഭൂരിപക്ഷം മറികടന്ന് കോൺഗ്രസ്

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു

ദില്ലി:ഹരിയാണയില്‍ തുടക്കത്തിലെ ലീഡ് പിടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം. ജമ്മു കശ്മീരിലും ആദ്യ ഫലസൂചനകള്‍ പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ്‌-കോണ്‍ഗ്രസ് സഖ്യമാണ് മുന്നില്‍. ഹരിയാണയില്‍ ബിജെപി ഹാട്രിക് മോഹിക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

ജമ്മു മേഖലയില്‍ ബിജെപി മുന്നിലാണ്. എന്നാല്‍ കശ്മീര്‍ മേഖലയില്‍ ഇന്ത്യ സഖ്യത്തിനാണ് മുന്‍തൂക്കം. അതേസമയം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.എഐസിസി ആസ്ഥാനത്ത് ലഡ്ഡു വിതരണം ചെയ്തുകൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. ഡോലക്കും ബാന്‍ഡുമേളവുമൊക്കെയായി വലിയ രീതിയിലുള്ള ആഘോഷമാണ് എഐസിസി ആസ്ഥാനത്ത് നടക്കുന്നത്. പ്ലക്കാര്‍ഡുകളേന്തിയാണ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.

Related Articles
Next Story