സഹോദരിക്ക് നിരന്തരമായ മർദ്ദനം: യുവാവ് സഹോദരീ ഭർത്താവിനെ കൊന്നു

അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ചക്കാലനികർത്ത് റിയാസാണ് (36) മരിച്ചത്

പൂച്ചാക്കൽ: ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയിൽ യുവാവ് സഹോദരീ ഭർത്താവിനെ അടിച്ചും കുത്തിയും കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ചക്കാലനികർത്ത് റിയാസാണ് (36) മരിച്ചത്. സംഭവത്തിൽ റിയാസിന്റെ ഭാര്യാ സഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി റനീഷ് (36), പിതാവ് നാസർ (60) എന്നിവരെ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

രിച്ച റിയാസും ഭാര്യ റനീഷയും തമ്മിൽ വഴക്കും റനീഷയെ മർദിക്കലും പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയും വഴക്കും മർദനവും ഉണ്ടായിരുന്നു. പിന്നാലെ വീടിനടുത്തുള്ള സുഹൃത്ത് ചിലമ്പശേരി നിബുവിന്റെ വീട്ടിലെത്തിയ റിയാസിനോടു റനീഷും നാസറും എത്തി കാര്യങ്ങൾ ചോദിക്കുന്നതിനിടെ തർക്കമായപ്പോൾ ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് റിയാസിനെ റനീഷ് മർദിച്ചു. നാസറും ഒപ്പമുണ്ടായിരുന്നു.

മർദിച്ചതിനു ശേഷം പിൻവാങ്ങിയ ഇവരെ റിയാസ് വീണ്ടും വെല്ലുവിളിച്ചുവെന്നാണ് വിവരം. ഇതോടെ റിയാസിനെ കൂടുതൽ മർദിക്കുകയും റനീഷിന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കാലൊടിയുംവിധം കുത്തുകയുമായിരുന്നു. സ്ട്രോക് ബാധിച്ചയാളാണ് സുഹൃത്ത് നിബു. സംഭവ സമയം നിബു വീടിനകത്തായിരുന്നു. ഇയാൾ വീടിനു മുന്നിലേക്കു നടന്നെത്തിയശേഷം നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

Related Articles
Next Story