“24 മണിക്കൂറിനുള്ളിൽ ഉള്ളടക്കം നീക്കം ചെയ്യുക അല്ലെങ്കിൽ…”രണ്ട് ദിവസത്തെ മൗനത്തിന് ശേഷം നയൻതാരയ്‌ക്ക് ധനുഷിന്റെ മറുപടി

ണ്ട് ദിവസത്തെ മൗനത്തിന് ശേഷം നയൻതാരയ്‌ക്ക് ധനുഷിന്റെ മറുപടി. അഭിഭാഷകൻ മുഖനേയാണ് ധനുഷ് രം​ഗത്തെത്തിയിരിക്കുന്നത്. ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകി.

” റൗഡി ധാൻ എന്ന സിനിമയിലെ രം​ഗങ്ങൾ 24 മണിക്കൂറിനുള്ളിൽ ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെൻ്ററിയിൽ നീക്കം ചെയ്യണം. അല്ലാത്തപക്ഷം നിലവിൽ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തിന് പുറമേ കൂടുതൽ നിയമനടപടികൾ ആരംഭിക്കാൻ നിർബന്ധിതരാകും”, ധനുഷിന്റെ അഭിഭാഷകന്റെ പ്രസ്താവനയിൽ പറയുന്നു. ഫോണുകളിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണെന്ന നയൻതാരയുടെ വാദവും ധനുഷിന്റെ അഭിഭാഷകൻ തള്ളി. സിനിമ ലൊക്കേഷനിലെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എന്റെ ക്ലയൻ്റ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ നയൻതാര പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അഭിഭാഷകൻ പറഞ്ഞു.

Related Articles
Next Story