ഗാസയിലെ വെടിനിർത്തൽ, ബന്ദിമോചന ചർച്ചകൾക്കായി ട്രംപിന്റെ പ്രതിനിധി ദോഹയിലെത്തുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് അയവ് വരുമെന്ന് സൂചന. ​ഗാസയിലെ വെടി നിർത്തൽ ചർച്ചകൾക്കും ബന്ദികളുടെ മോചനത്തിനുമായി മധ്യസ്ഥ ചർച്ചകൾക്കായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെത്തുമെന്ന് റിപ്പോർട്ട്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പശ്ചിമേഷ്യയെ കുളംതോണ്ടുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

പിന്നാലെയാണ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് ദോഹയിലെത്തുമെന്ന് വാർത്ത വന്നത്. വെള്ളിയാഴ്ച മുതൽ ഇസ്രായേലിന്റെയും ഹമാസിന്റെയും പ്രതിനിധികൾ ഖത്തറിലുണ്ട്. ഇരുപക്ഷവുമായും ചർച്ച നടത്തും. മൊസാദ് തലവൻ ഡേവിഡ് ബെർണിയയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പശ്ചിമേഷ്യൻ പ്രതിനിധി ബ്രെറ്റ് മഗ്കർക്ക് എന്നിവരും ദോഹയിലെത്തിയേക്കും.

ചർച്ചകളിൽ പുരോഗതിയുള്ളതായി വിറ്റ്‌കോഫ് ഫ്‌ളോറിഡയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മധ്യസ്ഥ കരാറുമായി ബന്ധപ്പെട്ട് ഹമാസും ഇസ്രായേലും ചർച്ച തുടരുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ദോഹയിലും കെയ്‌റോയിലുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്

Related Articles
Next Story