Begin typing your search above and press return to search.
ഇടിമുഴക്കം പോലെ ശബ്ദം; മലപ്പുറത്ത് ഭൂചലനമുണ്ടായെന്ന് നാട്ടുകാര്‍; പരിശോധന
വീടിന്റെ ജനലുകള്‍ തരിക്കുകയും മേല്‍ക്കൂര ഇളകുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.
മലപ്പുറം: അമരമ്പലം പഞ്ചായത്തില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. തിങ്കളാഴ്ച്ച രാവിലെ 10.45 ഓടെയാണ് സംഭവം. പതിനഞ്ചാം വാര്‍ഡില്‍ അച്ചാര്‍ കമ്പനി, പന്നിക്കോട് ഭാഗങ്ങളില്‍ ഇടിമുഴക്കം പോലെ ശബ്ദമുണ്ടായെന്നും തുടര്‍ന്ന് നേരിയ രീതിയില്‍ ഭൂമി കുലുക്കം ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു. വീടിന്റെ ജനലുകള്‍ തരിക്കുകയും മേല്‍ക്കൂര ഇളകുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.
11 ഓളം വീടുകളില്‍ ഭൂമി കുലുക്കം അനുഭവപ്പെട്ടു. ഭൂമി കുലുക്കത്തില്‍ അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പഞ്ചായത്ത്, വില്ലേജ് അധികൃതരും പൂക്കോട്ടുംപാടം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ഇത് ഭൂചലനമാണെന്ന സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Next Story