സിനിമ – സീരിയല്‍ നടി മീന ഗണേഷ് വിടവാങ്ങി ; മരണം മസ്തിഷ്‌കാഘാതം സംഭവിച്ച് ചികിത്സയിലിരിക്കെ

പാലക്കാട്∙ നടി മീന ഗണേഷ് (81) അന്തരിച്ചു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞ‍ാനും, നന്ദനം, കരുമാടിക്കുട്ടൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കി.

19–ാം വയസ്സിൽ ആദ്യ നാടകത്തിൽ അഭിനയിച്ചു. ആദ്യ സിനിമ പി.എ.ബക്കറിന്റെ ‘മണിമുഴക്കം’. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്നു കഴിഞ്ഞ 5 ദിവസമായി ചികിത്സയിലായിരുന്നു.

സിനിമാ നാടക നടൻ എ.എൻ.ഗണേശിന്റെ ഭാര്യയാണ്. സംവിധായകൻ മനോജ് ഗണേഷ് മകനും, സംഗീത മകളുമാണ്. ബിന്ദു മനോജ്, സംഗീത ഉണ്ണികൃഷ്ണൻ എന്നിവരാണ് മരുമക്കൾ. സംസ്കാരം വൈകിട്ട് ഷൊർണൂർ ശാന്തീതീരത്ത്.

Related Articles
Next Story