ബ്രിട്ടനില്‍ ശക്തമായ മഴയും കാറ്റും, വെളളപ്പൊക്കം; ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ബ്രിട്ടനില്‍ ശക്തമായ കാറ്റും മഴയും. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. ഇതേ തുടര്‍ന്ന് വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

പാര്‍ക്കിങ് ഏരിയയിലും വഴിവക്കിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും വെളളത്തിനടിയിലായി. മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയരാനിടയുണ്ടെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നല്‍കി.

പ്രദേശത്തെ നദികള്‍ മിക്കതും നിറഞ്ഞുകവിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് എഡിന്‍ബറോയില്‍ ഉള്‍പ്പെടെ പലയിടത്തും പുതുവത്സരാഘോഷ പരിപാടികള്‍ റദ്ദാക്കി. ട്രാക്കുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഏതാനും ഹൈവേകളും അടച്ചു. മൂന്നു ദിവസം കനത്ത മൂടല്‍ മഞ്ഞ് ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Related Articles
Next Story