ഇസ്രയേലിനെയും അമേരിക്കയെയും വിറപ്പിച്ചു, ഒടുവിൽ പൊടിയിൽ മൂടി പേടിച്ചുവിറച്ച് മരണം:ഹമാസ് തലവന്റെ മരണം പുറത്തുവിട്ടത് കരുതലോടെ

സിന്‍വറിനെ തീര്‍ത്ത ഇസ്രായേലിനെ അഭിനന്ദിച്ച് അമേരിക്ക; പ്രതികരിക്കാന്‍ പോലും കെല്‍പ്പില്ലാതെ ഹമാസ്

തെഹ്റാൻ: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനില്‍ വെച്ച് ഹനിയ്യ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സൈന്യവും ഹമാസും അറിയിച്ചു. മരണം സ്ഥിരീകരിച്ച് ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം

തെക്കന്‍ ഗസ്സയിലെ റഫയിലെ താല്‍ അല്‍ സുല്‍ത്താനിലെ കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ മൂന്നുപേരില്‍ ഒരാള്‍ സിന്‍വാറാണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനക്കായി ഇസ്രായേലിലേക്ക് കൊണ്ടുപോയിരുന്നു. കൊല്ലപ്പെട്ടത് സിന്‍വറാണെന്ന് ഇസ്രായേല്‍ പറയുമ്പോഴും അതിനോട് പ്രതികരിക്കാന്‍ പോലും ഹമാസിന് സാധിക്കുന്നില്ല.

ഒക്ടോബര്‍ 7 ലെ കൂട്ടക്കൊലയ്ക്ക് പുറകിലെ കൊലയാളി വധിക്കപ്പെട്ടു എന്നായിരുന്നു ഇസ്രയേല്‍ ലോകത്തെ പ്രസ്താവനയിലൂടെ അറിയിച്ചത് ഇസ്രയേലിന് സൈനികമായും ധാര്‍മ്മികമയും ഒരു വലിയ നേട്ടം എന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞത്. സിന്‍വറുടെ മരണത്തോടെ ബന്ധികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഹമാസും ഇറാനിയന്‍ നിയന്ത്രണവും ഇല്ലാത്ത ഗാസയില്‍ പുതിയ ചരിത്രം പിറവി കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു


ആക്രമണ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍, ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം. ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്. തകര്‍ന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഇരിക്കുന്നതായിട്ടാണ് മരണത്തിന് ഏതാനും നിമിഷം മുന്‍പ് ഡ്രോണ്‍ പകര്‍ത്തിയ ചിത്രത്തിലുള്ളത്. മരണവിവരം പ്രഖ്യാപിച്ചതിന് തൊട്ടു പുറകെ ഇസ്രയേല്‍ തന്നെയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടതും.

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു യാഹ്യ സിന്‍വര്‍ ഹമാസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയത്. ഗാസയുടെ കീഴിലുള്ള ഭൂഗര്‍ഭ ടണലുകളില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നു എന്നായിരുന്നു കരുതിയിരുന്നത്. നേരത്തെ ഇയാള്‍ ഒളിഞ്ഞിരിക്കുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു.

ഗാസയില്‍ റെയ്ഡ് നടത്തുകയായിരുന്ന ഇസ്രയേല്‍ സൈന്യം, പകുതി തകര്‍ന്ന കെട്ടിടത്തിനകത്ത് തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു അവിടെ എത്തിയത്. അകത്തുണ്ടായിരുന്ന തീവ്രവാദികള്‍ ഇസ്രയേല്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തെങ്കിലും, ഒരു ഷെല്‍ ആക്രമണത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യം മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന് മാത്രമായിരുന്നു ഇസ്രയേല്‍ സേന പുറത്തുവിട്ട വിവരം. പിന്നീട്, ഇസ്രയേല്‍ ജയിലില്‍ കഴിയവെ സിന്‍വറില്‍ നിന്നും ശേഖരിച്ച ഡി എന്‍ എയുമായി ഒത്തുനോക്കീയായിരുന്നു മരണം സ്ഥിരീകരിച്ചത്.

സിന്‍വറിന്റെ മരണത്തില്‍ ബ്രിട്ടന്‍ അനുശോചനം രേഖപ്പെടുത്തില്ല എന്ന് പറഞ്ഞ ബ്രിട്ടീഷ് പൃധനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, എത്രയും പെട്ടെന്ന് ബന്ധികളെ മോചിപ്പിക്കണമെന്നും, യുദ്ധം അവസാനിപ്പിച്ച് സാധാരണ നിലയിലെക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു.

ഇസ്രയേലിനും, അമേരിക്കയ്ക്കും, ലോകത്തിനും നല്ലൊരു ദിവ്‌സം എന്നായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രതികരണം. ഒസാമ ബിന്‍ ലാദന്റെ വധവുമായി ഇതിനെ താരതമ്യപ്പെടുത്തിയ ബൈഡന്‍, ലോകത്ത് എവിടെ പോയി ഒളിച്ചാലും ഭീകരര്‍ക്ക് നീതിയുടെ കണ്ണുകളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്നത് വീണ്ടും തെളിഞ്ഞതായി പറഞ്ഞു. അല്പം കാത്തിരിക്കേണ്ടി വന്നാലും, നീതി നടപ്പിലാകും എന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഒരുപക്ഷെ 2011 ല്‍ അല്‍കൈ്വദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിച്ചതിനേക്കാള്‍ പ്രാധാന്യമുണ്ട് സിന്‍വറിന്റെ വധത്തിന് എന്നായിരുന്നു മുന്‍ സി ഐ എ ഡയറക്റ്റര്‍ ഡേവിഡ് എച്ച് പെട്രിയസ് പറഞ്ഞത്. ഈ വധത്തിന് എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തുടര്‍ന്നു. ബിന്‍ ലാദന്‍ ഒരു പ്രതീകമായിരുന്നു, മുന്‍ നിരയിലെ പോരാളിയല്ല. എന്നാല്‍, സിന്‍വര്‍ ഒരേസമയം ഒരു പ്രതീകമായി തുടരുകയും അതുപോലെ അക്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഈ വധത്തിന് പ്രാധാന്യം ഏറെയാണ്, അദ്ദേഹം പറഞ്ഞു.

Related Articles
Next Story