Begin typing your search above and press return to search.
കീരിക്കാടന്‍ ജോസിനെ അവിസ്മരണീയമാക്കിയ നടന്‍ മോഹന്‍രാജ് അന്തരിച്ചു
മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്.കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രമാണ് മോഹൻരാജിനെ ഏറെ പ്രശസ്തനാക്കിയത്
കൊച്ചി: കീരിക്കാടന്‍ ജോസിനെ അവിസ്മരണീയമാക്കിയ നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്.കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രമാണ് മോഹൻരാജിനെ ഏറെ പ്രശസ്തനാക്കിയത്.
കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മോഹൻരാജ് എന്ന കീരീക്കാടൻ ജോസ്.കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സംസ്‌കാരെ നാളെ.
Next Story