കൊടകര കള്ളപ്പണ കേസില്‍ ഇ.ഡിക്കും ആദായനികുതി വകുപ്പിനും ഹൈക്കോടതി നോട്ടിസ്

കൊച്ചി: നികുതി വകുപ്പിനും ഹൈക്കോടതിയുടെ നോട്ടിസ്. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിര്‍ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടി.

കൊടകര കവര്‍ച്ച കേസിലെ 50–ാം സാക്ഷി സന്തോഷ് നല്‍കിയ ഹര്‍ജിയിലാണു നോട്ടിസ്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടാണു ഹർജി. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് 2021 ഏപ്രിൽ 3നാണ് ദേശീയപാതയിൽ കൊടകരയ്ക്കടുത്ത് ഒരു സംഘം കാറിൽനിന്ന് പണം അപഹരിച്ചത്. തുടക്കത്തിൽ 25 ലക്ഷം എന്നായിരുന്നു പരാതിയെങ്കിലും പിന്നീട് 3.5 കോടി രൂപ നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കള്ളപ്പണമാണ് ഇതെന്ന ആക്ഷേപം ഉയരുകയും രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു.

Related Articles
Next Story