ജനങ്ങളെ വീണ്ടും ഇരുട്ടിലാക്കി കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണം

ജനങ്ങളെ വീണ്ടും ഇരുട്ടിലാക്കി കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. അര മണിക്കൂർ വീതം നിയന്ത്രണമുണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് സംഭവിച്ചതിനെ തുടർന്നാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആറ് മണിക്ക് ശേഷം നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു

എന്നാൽ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി മുന്നറിയിപ്പുകളൊന്നും നേരത്തെ നൽകിയില്ലെന്ന പരാതികളും വിമർശനങ്ങളുമാണ് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഉയരുന്നത്.

Related Articles
Next Story