‘മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു’; പ്രമുഖ നടന്മാർക്കെതിരെ നടി മിനു മുനീർ

കൊച്ചി: മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻ പിള്ള രാജു, എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. ടോയ്‌ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. അവിടെനിന്ന് പെട്ടന്ന് ഓടിപ്പോകുയായിരുന്നു. പിന്നാലെ വന്ന് ജയയസൂര്യ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. മിനുവിനെ എനിക്ക് താത്പര്യം ഉണ്ട്. യസ്, ഓര്‍ നോ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ജയസൂര്യപറഞ്ഞതെന്ന് നടി പറഞ്ഞു

കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി.മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടും. ആറ് സിനിമ കഴിഞ്ഞതോടെ മെമ്പര്‍ഷിപ്പിനായി ഇന്നസെന്റ് ചേട്ടനെ കണ്ടിരുന്നു. അവിടെ എത്തിയപ്പോള്‍ താന്‍ അറിയാതെ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. മെമ്പര്‍ഷിപ്പ് തരാത്തതിനെ കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ മിനുവിനെ കമ്മറ്റി മെമ്പര്‍മാര്‍ക്ക് ആർക്കും അറിയില്ലെന്നാണ് പറഞ്ഞത്.മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു.

മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, ബിച്ചു എന്നിവര്‍ക്കെതിരെയാണ് നടിയുടെ ആരോപണം. എതിര്‍ത്തോടെ നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും നടി പറഞ്ഞു. 2012ല്‍ തന്നെ താന്‍ ഇക്കാര്യം പുറത്തുപറഞ്ഞിരുന്നു. അന്നൊന്നും ആരും ഇത് ഏറ്റെടുക്കാന്‍ തയ്യാറായില്ല. നല്ല ടാലന്റുള്ള കുട്ടികള്‍ മലയാളത്തിലുണ്ട്. അവര്‍ക്കൊന്നും ഇവര്‍ അവസരം കൊടുക്കുന്നില്ല. രാഷ്ട്രീയക്കാരാനായതുകൊണ്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുകേഷ് ഇന്നലെ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറഞ്ഞതെന്നും മിനു പറഞ്ഞു. അഡ്ജസ്റ്റുമെന്റുകള്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെ മലയാള സിനിമയില്‍ നിന്നകന്നുവെന്നും താമസം ചെന്നൈയിലേക്ക് മാറ്റിയതായും ആരോപിതര്‍ക്കെതിരെ നടപടി വേണമെന്നും താരം പറയുന്നു.

തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ പരാതി നൽകുമെന്നും മിനു മുനീര്‍ പറഞ്ഞു. ഇവർ നാല് പേർക്കെതിരെയും പൊലീസിൽ പരാതി നൽകുമെന്നും മിനു മുനീർ കൂട്ടിച്ചേർത്തു.

.

Related Articles
Next Story