ഓടുന്ന ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്നു: മാസ്ക് ധരിച്ച പ്രതി ഓടിരക്ഷപ്പെട്ടു

ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്

കളമശേരി: ഓടുന്ന ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. കളമശേരി എച്ച്എംടി ജംഗ്ഷനിൽ വച്ചാണ് പട്ടാപ്പകൽ നടുക്കുന്ന കൊലപാതകം നടന്നത്. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിന് ശേഷം മാസ്ക് ധരിച്ചെത്തിയ പ്രതി ഓടിരക്ഷപ്പെട്ടു. ബസിലേക്ക് ചാടിക്കയറിയ കൊലപാതകി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എന്താണ് കൊലയുടെ കാരണമെന്ന് വ്യക്തമായിട്ടില്ല.വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. ‘എന്റെ സഹോദരിയെ നീ കളിയാക്കുമോ’ എന്ന് ചോദിച്ച് നെഞ്ചിൽ കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അസ്ത്ര ബസ്സിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related Articles
Next Story