ഒമ്പതാം നാൾ നവീന്‍ ബാബുവിന്റെ മരണത്തിൽ ദുഃഖം അറിയിച്ച് മുഖ്യമന്ത്രി;ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയുണ്ടാകും

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പ്രതികരണം.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒരു വാര്‍ത്താക്കുറിപ്പില്‍ പോലും അനുശോചനം അറിയിക്കാത്ത മുഖ്യമന്ത്രി ഒടുവില്‍ മൗനം വെടിഞ്ഞു. നവീന്‍ ബാബുവിന്റെ മരണം ദുഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പ്രതികരണം.

നവീന്‍ ബാബുവിന്റെ അകാല വിയോഗം അതീവ ദുഖകരമായ ഒന്നാണ്. ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യം ഉറപ്പിക്കുന്ന തരത്തിലുളള നടപടികളുണ്ടാകും. സുതാര്യമായും സത്യസന്ധമായും കാര്യക്ഷമമായും തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്റേയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവീന്‍ ബാബുവിനെ യാത്രയയപ്പ് ചടങ്ങില്‍ അപമാനിച്ച പിപി ദിവ്യക്കെതിരെ പോലീസ് നടപടി വൈകുന്നിതലടക്കം വ്യാപക വിമര്‍ശനം ഉയരുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് ഇതുവരെ തയാറായിട്ടില്ല.

Related Articles
Next Story