പി.പി. ദിവ്യക്ക് ജാമ്യം അനുവദിച്ച് കോടതി

കേസിൽ ഈ മാസം അഞ്ചിന് വാദം കേൾക്കൽ പൂർത്തിയാക്കിയ ശേഷമാണ് വിധി പറയാൻ ഇന്നേക്ക് മാറ്റിവെച്ചത്.

കണ്ണൂർ: മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ ​ജില്ല സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ആണ് വിധി പറഞ്ഞത്. കേസിൽ അറസ്റ്റിലായ ദിവ്യ നിലവിൽ റിമാൻഡിലാണ്. കേസിൽ ഈ മാസം അഞ്ചിന് വാദം കേൾക്കൽ പൂർത്തിയാക്കിയ ശേഷമാണ് വിധി പറയാൻ ഇന്നേക്ക് മാറ്റിവെച്ചത്.

ഒ​രാ​ഴ്ച​യാ​യി ക​ണ്ണൂ​ർ വ​നി​ത ജ​യി​ലി​ൽ ക​ഴി​യു​ന്ന ദിവ്യയെ സംബന്ധിച്ച് നിർണായകമായിരുന്നു കോടതി വിധി. ഇതിന് മുന്നോടിയായി ഇന്നലെ ദി​വ്യ​യെ പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കി ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്താ​ൻ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചിരുന്നു.

കെ. ​ന​വീ​ൻ​ബാ​ബു കൈ​ക്കൂ​ലി ​കൈ​പ്പ​റ്റി​യെ​ന്ന് ആ​വ​ർ​ത്തി​ക്കുകയാണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ ന​ട​ന്ന വാ​ദ​ത്തി​ൽ ദിവ്യ ചെയ്തത്. പെ​ട്രോ​ൾ പ​മ്പ് അ​പേ​ക്ഷ​ക​ൻ ടി.​വി. പ്ര​ശാ​ന്തും ന​വീ​ൻ​ബാ​ബു​വും ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​തി​ന് സി.​സി.​ടി.​വി ദ്യ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നുമാണ് വാ​ദ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ൻ ​കെ. ​വി​ശ്വ​ൻ ചൂ​ണ്ടി​ക്കാ​ട്ടിയത്. ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട വാ​ദ​ങ്ങ​ളാണ് ദിവ്യയുടെ അഭിഭാഷകനും പ്രോ​സി​ക്യൂ​ഷ​നും ന​വീ​ന്റെ കു​ടും​ബ​ത്തിന്‍റെ അഭിഭാഷകൻ ജോ​ൺ എ​സ്. റാ​ൽ​ഫും തമ്മിൽ നടന്നത്.

എ.ഡി.എം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് പി.പി ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്ന് ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

നവീൻ ബാബുവിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഇത് എ.ഡി.എമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. പ്രതിയുടെ ക്രിമിനൽ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണെന്ന് ഉൾപ്പെടെ ഗുരുതര ആരോപണങ്ങളും റിപ്പോർട്ടുണ്ട്.

Related Articles
Next Story