സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടാണ് പോലീസിന് ഇത്തരമൊരു സന്ദേശം അയച്ചിരിക്കുന്നത്.

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് വീണ്ടും ഭീഷണി. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടാണ് പോലീസിന് ഇത്തരമൊരു സന്ദേശം അയച്ചിരിക്കുന്നത്. മുംബൈ ട്രാഫിക് പോലീസിനാണ് വാട്‌സാപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ശത്രുത അവസാനിപ്പിക്കാന്‍ പതിയൊരു ഉപാധിയും മുന്നോട്ടു വച്ചിട്ടുണ്ട്.

ലോറന്‍സ് ബിഷ്ണോയിക്ക് സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാന്‍ അഞ്ചു കോടി രൂപ നല്‍കമണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബ സിദ്ധിഖിയുടേതിനേക്കാള്‍ മോശമാകും സല്‍മാന്‍ ഖാന്റെ അവസ്ഥയെന്നും സന്ദേശത്തില്‍ ഭീഷണിപ്പെടുത്തുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സല്‍മാന്‍ ഖാനുമായി ഏറെ അടുുപ്പമുള്ള നേതാവായിരുന്നു ബാബ സിദ്ധിഖി. സല്‍മാനോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ടവര്‍ ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ മുംബൈ പോലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കൃഷ്ണമൃഗത്തെ വേട്ടയാടിയതിനെ തുടര്‍ന്നാണ് ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളിയായി സല്‍മാന്‍ ഖാന്‍ മാറിയത്. കൃഷ്ണമൃഗത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിഭാഗമാണ് ബിഷ്‌ണോയ്. നേരത്തെ സല്‍മാന്‍ ഖാന്റെ വീടിനു നേരെ സംഘം വെടിവച്ചിരുന്നു.

Related Articles
Next Story