യുഎസിൽ സ്കൂളിൽ വെടിവെപ്പ്, വെടിയുതിർത്തത് പതിനഞ്ചുകാരി; അധ്യാപിക ഉൾപ്പെടെ മൂന്ന് മരണം
Of the six wounded victims who were hospitalized, two students remain in critical condition with life-threatening injuries, two people are in stable condition, and two have been discharged from hospital, the police chief said
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ സ്‌കൂളില്‍ ആണ് വെടിവെപ്പ് ഉണ്ടയാത്. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
യുഎസ് സംസ്ഥാനമായ വിസ്‌കോണ്‍സിനിലെ അബന്‍ഡന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥി തന്നെയാണ് വെടിവെപ്പ് നടത്തിയത്. അധ്യാപികയും വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്തത് പതിനേഴുകാരിയെന്ന് പൊലീസ് പറയുന്നു.
ക്ലാസിലിരിക്കുമ്പോഴാണ് കുട്ടി ടീച്ചര്‍ക്കും സഹപാഠികള്‍ക്കും നേരെ വെടിയുതിര്‍ത്തത്. അക്രമം നടത്തിയ വിദ്യാര്‍ഥിയെയും സംഭവ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി മാഡിസണ്‍ പൊലീസ് ചീഫ് ഷോണ്‍ ബാര്‍ണസ് പറഞ്ഞു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എല്‍കെജി മുതല്‍ 12 വരെയുള്ള 400 വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കയില്‍ 17 വയസുള്ള ഒരാള്‍ക്ക് നിയപരമായി തോക്ക് കൈവശം വെക്കാന്‍ അധികാരമില്ല. ഈ വര്ഷം യുഎസില്‍ 322 സ്‌കൂളുകളിലാണ് വെടിവെപ്പ് നടന്നത്. 2023ല്‍ 349 വെടിവെപ്പുകളാണുണ്ടായത്.
വിദ്യാര്‍ഥി ആക്രമണം നടത്താന്‍ കാരണമെന്താണെന്ന് വ്യക്തമല്ല. വിദ്യാര്‍ഥിയുടെ കുടുംബം അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് സാക്ഷികളായ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യില്ലെന്ന് പൊലീസ് പറഞ്ഞു.