സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി; താമരശേരിയിൽ‌ സ്ത്രീക്ക് ദാരുണാന്ത്യം

വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

കോഴിക്കോട്∙ താമരശേരി പുതുപ്പാടിയിൽ സ്കൂട്ടർ യാത്രയ്‌ക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം. സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ.വിജയന്‍റെ ഭാര്യ സുധയാണ് മരിച്ചത്.

വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.​മക്കള്‍: സ്റ്റാലിന്‍ (സിപിഎം ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി), മുംതാസ് (പുതുപ്പാടി കോ ഓപറേറ്റീവ് ബാങ്കിന്‍റെ അഗ്രി ഫാം ജീവനക്കാരി)

Related Articles
Next Story