സീപ്ലെയിനിനെതിരെ സിപിഐ; കേരളത്തിലെ ഒരു കായലിലും ഇറങ്ങാൻ അനുവദിക്കില്ല

മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റി 20ന് ചേരും

ആലപ്പുഴ: സീപ്ലെയിനിനെതിരെ സിപിഐ. കേരളത്തിലെ ഒരു കായലിലും ഇറങ്ങാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ തവണത്തേക്കാൾ അതിശക്തമായ സമരം ഉണ്ടാകുമെന്ന് ആലപ്പുഴ സിപിഐ ജില്ലാ സെക്രട്ടറി പിജെ ആഞ്ചലോസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കാൻ സാധിക്കില്ല.

ഉദ്ഘാടനത്തിൽ തന്നെ മണിക്കൂറുകളോളം മറ്റു യാത്രക്കാരെ ബന്ധികളാക്കി വെച്ചു. പ്ലെയിനുകൾ കരയിൽ ഇറങ്ങട്ടെയെന്നും വാട്ടർ ഡ്രോമുകളിൽ ഇറങ്ങിയാൽ തടയുമെന്നും സിപിഐ വ്യക്തമാക്കി. മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റി 20ന് ചേരും.

Related Articles
Next Story