സെക്രട്ടേറിയറ്റിന്റെ ശുചിമുറിയില്‍ ക്ലോസറ്റ് തകർന്നു; ജീവനക്കാരിക്കു ഗുരുതര പരിക്ക്

അനക്‌സ് ഒന്നിലെ ശുചിമുറിയിലാണ് അപകടമുണ്ടായത്.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ ശുചിമുറിയില്‍ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്കു ഗുരുതര പരുക്ക്. കാലില്‍ ആഴത്തിൽ പരുക്കേറ്റ തദ്ദേശഭരണവകുപ്പിലെ ഉദ്യോഗസ്ഥയെ ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അനക്‌സ് ഒന്നിലെ ശുചിമുറിയിലാണ് അപകടമുണ്ടായത്.

Related Articles
Next Story