ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്ന നിലപാട് കേന്ദ്രത്തെ അറിയിച്ച് സുരേഷ് ഗോപി

ശോഭ മത്സരിച്ചാല്‍ വിജയ സാധ്യത കൂടുതലാണ് എന്നാണ് സുരേഷ് ഗോപിയുടെ വിലയിരുത്തല്‍

പാലക്കാട് ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണെന്ന് സുരേഷ് ഗോപി. കേന്ദ്ര നേതൃത്വത്തിന് മുന്നിലാണ് സുരേഷ് ഗോപി ഇത്തരമൊരു നിലപാട് അറിയിച്ചത്. ശോഭ മത്സരിച്ചാല്‍ വിജയ സാധ്യത കൂടുതലാണ് എന്നാണ് സുരേഷ് ഗോപിയുടെ വിലയിരുത്തല്‍.

സംസ്ഥാന നേതൃത്വം സി കൃഷ്ണകുമാറിനെയടക്കം മത്സരിപ്പിക്കുന്നത് പരിഗണിക്കുമ്പോഴാണ് സുരേഷ് ഗോപി ശോഭക്കായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നും ആദ്യമായി ബിജെപി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയ സുരേഷ് ഗോപിയുടെ അഭിപ്രായത്തിന് കേന്ദ്രം പരിഗണന നല്‍കുമെന്നാണ് സൂചനകള്‍. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശകള്‍ കേന്ദ്രത്തിന് മുന്നിലുണ്ട്. ഇതുകൂടാതെയാണ് സുരേഷ് ഗോപിയുടെ അഭിപ്രായം കൂടി കേന്ദ്രം തേടിയിരിക്കുന്നത്.

പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപിയില്‍ വലിയ തര്‍ക്കമാണ് നിലനില്‍ക്കുന്നത്. ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സ്വന്തം നിലയില്‍ ശ്രമിക്കുമ്പോള്‍ അത് വെട്ടാന്‍ സംസ്ഥാന നേതൃത്വവും നീക്കം നടത്തുകയാണ്.

Related Articles
Next Story