റോഡ് മുറിച്ചുകടക്കവേ ബസ്സിനടിയിൽപ്പെട്ട് അപകടം; ഒന്നാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്∙ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ട് എടുത്ത ബസ്സിനടിയിൽപ്പെട്ടു പരുക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ്-രജിത ദമ്പതിയുടെ മകള്‍ തൃതിയ (6) അണ് മരിച്ചത്.

എരിമയൂർ സെന്റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ട് ബസിൽ നിന്ന് ഇറങ്ങി വിട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

Related Articles
Next Story