മണിപ്പൂരില്‍ ഒമ്പത് ജില്ലകളില്‍ ഇ​ന്‍റ​ർ​നെ​റ്റ് റദ്ദാക്കി; വന്‍ ആയുധശേഖരം പിടികൂടി

കലാപം പടരുന്ന മ​ണി​പ്പു​രി​ൽ വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. തൗ​ബാ​ൽ, ചു​രാ​ച​ന്ദ്പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സൈന്യവും സുരക്ഷാസേനയും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആയുധങ്ങള്‍ പിടികൂടിയത്.

സ്‌നൈപ്പർ റൈഫിൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.


ഒ​മ്പ​ത് ജി​ല്ല​ക​ളി​ലെ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. കാം​ഗ്പോ​ക്പി, ചു​രാ​ച​ന്ദ്പൂ​ർ,ഇം​ഫാ​ൽ വെ​സ്റ്റ്, ബി​ഷ്ണു​പൂ​ർ, ഫെ​ർ​സാ​ൾ , ജി​രി​ബാം, ഇം​ഫാ​ൽ ഈ​സ്റ്റ്, തൗ​ബ​ൽ, കാ​ക്‌​ചിം​ഗ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളാ​ണ് താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യ​ത്.

മ​ണി​പ്പു​രി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ മ​ണി​പ്പു​രി​ലെ ഇ​ന്ത്യാ സ​ഖ്യ നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തും.കഴിഞ്ഞ വർഷം മേയ് മുതൽ ഇംഫാൽ താഴ്‌വര കേന്ദ്രീകരിച്ച് മെയ്തിസും കുക്കികളും തമ്മിലുള്ള വംശീയ അക്രമത്തിൽ 250ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. പട്ടികവർഗ (എസ്‌ടി) പദവിക്കായി മെയ്തി സമുദായത്തിൻ്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് സംഘർഷം ആരംഭിച്ചത്

Related Articles
Next Story