Begin typing your search above and press return to search.
തെങ്ങ് കേടായത് അറിഞ്ഞില്ല, തീയിട്ടതിന് പിന്നാലെ മറിഞ്ഞുവീണു; 5 വയസുകാരൻ മരിച്ചു
എറണാകുളം: കേടായ തെങ്ങ് കടപുഴകി ദേഹത്ത് വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്‌ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്.
രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെങ്ങിന്റെ അടിഭാഗം കേടായി നിന്നത് ശ്രദ്ധയിൽ പെടാതെ സമീപം തീയിട്ടപ്പോൾ, ചൂടേൽക്കാൻ അടുത്തു വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. മരോട്ടിച്ചുവട് സ്വദേശി അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് വാടക കെട്ടിടങ്ങൾ.
Next Story