ഗുരുവായൂരപ്പന് പ്രിയപ്പെട്ട കൃഷ്ണതുളസിക്ക് ഗുരൂവായൂർ ക്ഷേത്രത്തിൽ ദേവസ്വംവക വിലക്ക് ; പ്രതിഷേധം ശക്തമാകുന്നു
തൃശൂർ: ഗുരുവായൂരപ്പന് പ്രിയപ്പെട്ട കൃഷ്ണതുളസിക്ക് ഗുരൂവായൂർ ക്ഷേത്രത്തിൽ ദേവസ്വംവക വിലക്ക്. ഭഗവാന് അര്‍പ്പിക്കാനായി ക്ഷേത്രത്തിലേക്ക് കൃഷ്ണതുളസി കൊണ്ടുവരരുതെന്ന് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം. ഇക്കാര്യം ദേവസ്വം അധികൃതർ ഇടയ്‌ക്കിടെ ഉച്ചഭാഷിണിയിലൂടെ വിളിച്ച് പറയുന്നുണ്ട്. കൃഷ്ണതുളസിക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ഭക്തർക്ക് കടുത്ത പ്രതിഷേധമുണ്ട്.
അരി മുതൽ കോടി വസ്ത്രം വരെ ഭക്തർ കാണിക്കയായി ഗുരുവായൂരിലേക്ക് കൊണ്ടുവരാറുണ്ട്. നൂറുകണക്കിന് കദളിക്കുലകളാണ് ദിവസവും ഭഗവാന് കാണിക്കയായി അര്‍പ്പിക്കുന്നത്. എന്നാൽ ഒരുകുല പോലും ഭഗവാന് പൂജ്ക്കായി ശ്രീകോവിലിനകത്തേക്ക് എത്തുന്നില്ലെന്നതാണ് വസ്തുത എന്നും . പഴവര്‍ഗങ്ങള്‍, അവില്‍, പച്ചക്കറി തുടങ്ങിയവയൊന്നും ക്ഷേത്രത്തിൽ പൂജക്കെടുക്കുന്നില്ലെന്നും . കാണിക്കയായി ലഭിച്ച വസ്തുക്കൾ ലേലം ചെയ്യുന്ന ഇനത്തിൽ നല്ലൊരു തുകയാണ് ദേവസ്വത്തിന് ലഭിക്കുന്നതെന്നും . അതിനാൽ തന്നെ ഇക്കാര്യം തുറന്ന് പറയാൻ ദേവസ്വം ബോർഡ് തയ്യാറുമല്ല എന്നുമാണ് മാധ്യമ വാർത്തകൾ വരുന്നത് .
അതേസമയത്താണ് കൃഷ്ണതുളസി കൊണ്ടുവരരുതെന്ന് ദേവസ്വത്തിന്റെ അറിയിപ്പും എത്തുന്നത് വിപണിയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന കൃഷ്ണതുളസിയില്‍ രാസമാലിന്യങ്ങള്‍ ഉണ്ടെന്നാണ് ബോർഡ് അധികൃതരുടെ വാദം.