ഓടുന്ന കാറിൽ വഴക്ക്; പുറത്തേക്കു ചാടാൻ യുവതിയുടെ ശ്രമം

ഓടുന്ന കാറിൽ വഴക്ക്; പുറത്തേക്കു ചാടാൻ യുവതിയുടെ ശ്രമം

കടുത്തുരുത്തി∙ ഓടുന്ന കാറിനുള്ളിൽ വഴക്കിട്ടതിനെത്തുടർന്നു റോഡിലേക്ക് എടുത്തുചാടാൻ യുവതിയുടെ ശ്രമം. ബഹളം കണ്ട് ബൈക്ക് യാത്രക്കാർ കാർ തടഞ്ഞു. തുടർന്നു കാറിലുണ്ടായിരുന്ന യുവാവും യുവതിയും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കടുത്തുരുത്തി ടൗണിലായിരുന്നു സംഭവം. എറണാകുളം സ്വദേശിയായ യുവാവും കണ്ണൂർ സ്വദേശിയായ യുവതിയുമാണു കാറിലുണ്ടായിരുന്നത്. ഇരുവരും വാഗമണ്ണിൽ നിന്നു തിരിച്ചുപോവുകയായിരുന്നു. സ്വർണം പണയം വച്ച 13,000 രൂപയുമായാണു യുവതി എത്തിയത്. ഈ പണം യുവാവിനോടു തിരികെ ചോദിച്ചതാണു വഴക്കിനു കാരണമെന്നറിയുന്നു. ഓടുന്ന കാറിൽ വച്ച് യുവാവ് തന്നെ ഉപദ്രവിച്ചെന്നും തുടർന്നാണു പുറത്തേക്കു ചാടാൻ ശ്രമിച്ചതെന്നും യുവതി പറഞ്ഞു.

ഇരുവരെയും നാട്ടുകാർ ഇടപെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് ഇടപെട്ടതോടെ യുവാവ് കുറച്ചു പണം യുവതിക്കു തിരികെ കൊടുത്തു. രണ്ടുപേരോടും സംസാരിച്ച ശേഷം പൊലീസ് ഇവരെ തിരിച്ചയച്ചു.

Related Articles
Next Story