മസഗോൺ കപ്പൽശാലയിൽ 202 ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡ് നോൺ എക്സിക്യൂട്ടിവ് കേഡറിലുള്ള വിവിധ തസ്തികകളിൽ 3-5 വർഷത്തെ കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. (പരസ്യ നമ്പർ MDL/HR-TA-CC-MP/98/2024) ആകെ 202 ഒഴിവുകളുണ്ട്.
തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ:
സ്കിൽഡ്: എ.സി റഫ്രിജറേഷൻ മെക്കാനിക് -2, ചിപ്പർ ഗ്രൈൻഡർ -15, കംപ്രസ്സർ അറ്റൻഡന്റ് -4, ഡീസൽ -കം-മോട്ടോർ മെക്കാനിക്ക് -5, ഡ്രൈവർ -3, ഇലക്ട്രിക് ക്രെയിൻ ഓപറേറ്റർ -5, ഇലക്ട്രീഷ്യൻ -17, ഇലക്ട്രോണിക് മെക്കാനിക് -4, ഫിറ്റർ -18, ഹിന്ദി ട്രാൻസലേറ്റർ -1, ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) -4, സിവിൽ -1, ജൂനിയർ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ -മെക്കാനിക്കൽ -12, ഇലക്ട്രിക്കൽ -7, ജൂനിയർ പ്ലാനർ എസ്റ്റിമേറ്റർ (സിവിൽ) -2, മിൽറൈറ്റ് മെക്കാനിക് -5, പെയിന്റർ -1, പൈപ്പ് ഫിറ്റർ -10, റിഗ്ഗർ -6, സ്റ്റോർ കീപ്പർ -7, സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ -2, പാരാമിക്ക് -9, സേഫ്റ്റി ഇൻസ്പെക്ടർ -5.
ശമ്പളം: 22,000-83,180 രൂപ.
സെമി സ്കിൽഡ്: ഫയർ ഫൈറ്റർ -32, സെയിൽ മേക്കർ -3, സെക്യൂരിറ്റി ശിപായി -4, യൂട്ടിലിറ്റി ഹാൻഡ് -14: ശമ്പളം 17,000-64,360 രൂപ.
സ്പെഷൽ ഗ്രേഡ്: മാസ്റ്റർ ഫസ്റ്റ്ക്ലാസ് -1; ശമ്പളം 13,200-49,910 രൂപ. യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ ഉൾപ്പെടെ സമഗ്ര വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനവും ഭേദഗതി വരുത്തിയിട്ടുള്ള വിജ്ഞാപനവും htttps://mazagondock.in/careers ൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഫീസ് 354 രൂപ. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. ഒക്ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.