ഗാര്‍ഹിക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചു

കുവൈത്ത് : കുവൈത്തില്‍ ഗാര്‍ഹിക വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയായിരുന്നു ആനുകൂല്യം ലഭ്യമായത്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും നിലവിലെ തൊഴിലുടമയുടെ കൂടെ ജോലി പൂര്‍ത്തിയാക്കിയവര്‍ക്കായിരുന്നു സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് അനുമതി നല്‍കിയത്.



രാജ്യത്തെ തൊഴില്‍ വിപണിയുടെ വര്‍ധിച്ച ആവശ്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം നടപ്പാക്കിയത്. സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം ഗാര്‍ഹികതൊഴിലാളികളില്‍ 45 ശതമാനവും ഇന്ത്യക്കാരാണ്. വീട്ടുജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശികളാണ് തൊഴില്‍ വിസയിലേക്കു മാറാനുള്ള ആനുകൂല്യം ഉപയോഗപ്പെടുത്തിയത്.

Related Articles
Next Story