മലയാളി നടിയുടെ സ്വകാര്യ വീഡിയോ ലീക്കായി; ആസ്വദിക്കൂ എന്ന് താരം ; സൈബർ ലോകത്ത് ചർച്ച

തെന്നിന്ത്യൻ താരസുന്ദരി ഓവിയയുടെ സ്വകാര്യ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചകളിൽ നിറയുന്നത്. നടിയുടെ സ്വകാര്യ വീഡിയോ എന്ന പേരിലാണ് 17 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ പ്രചരിക്കുന്നത്. ‘ഓവിയ ലീക്ക്ഡ്’ എന്ന ഹാഷ്ടാഗിൽ എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ താരം നൽകിയ മറുപടിയാണ് നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്. വീഡിയോ പ്രചരിക്കുന്നെന്ന കമന്റിന് ആസ്വദിക്കാനായിരുന്നു താരത്തിന്റെ മറുപടി.

‘‘വിഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം.17 സെക്കൻഡ്.’’ എന്നായിരുന്നു ഒരാൾ താരത്തിന് കമന്റിട്ടത്. ഇതിന് ‘ആസ്വദിക്കൂ’ എന്നായിരുന്നു ഓവിയ നൽകിയ മറുപടി. വിഡിയോയ്ക്കു കുറച്ചു കൂടി ദൈർഘ്യം വേണമെന്ന കമന്റിന് അടുത്ത തവണ ആകട്ടെ എന്നും നടി മറുപടി നൽകി.

അതേസമയം, സൈബർ ലോകത്ത് പ്രചരിക്കുന്ന സ്വകാര്യ ദൃശ്യങ്ങളുടെ വിശ്വാസ്യത സംബന്ധിച്ചും ചർച്ചകൾ സജീവമാണ്. ഡീപ്ഫേക്ക്, എഐ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടിമാരുടെ വ്യാജ വിഡിയോ നിർമിച്ച് വൈറലാക്കിയ നിരവധി സംഭവങ്ങൾ സമീപകാലത്ത് സംഭവിച്ചിട്ടുണ്ടെന്ന് ഒരുകൂട്ടർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്ന നിലപാടിലാണ് മറ്റൊരു കൂട്ടർ. നടിയുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ ചിലരുടെ അവകാശവാദം. ഓവിയയുടെ ’90 Ml’ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

തമിഴ് സിനിമകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായ ഓവിയ തൃശ്ശൂർ സ്വദേശിയാണ്. പൃഥ്വിരാജ് നായകനായി 2007-ൽ പുറത്തിറങ്ങിയ കംഗാരു എന്ന മലയാളചിത്രത്തിലൂടെയായിരുന്നു ഓവിയയുടെ സിനിമയിലെ അരങ്ങേറ്റം. ഓവിയ ഹെലൻ എന്നാണ് മുഴുവൻ പേര്. മനുഷ്യമൃഗം, പുതിയ മുഖം എന്നീ സിനിമകളിലും പ്രത്യക്ഷപ്പെട്ടു.

പിന്നീട് മലയാളത്തിൽനിന്ന് തമിഴിലേക്ക് ചുവടുമാറ്റിയ നടി തമിഴ്‌സിനിമയിൽ ശ്രദ്ധനേടി. ബിഗ്‌ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെ നടിയുടെ പ്രശസ്തി വർധിച്ചു. ബൂമർ അങ്കിൾ എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

Related Articles
Next Story