ആക്രമണം നടത്തുന്ന പലസ്തീനികളുടെ പൗരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കളെ നാട് കടത്തും; നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്

ഇസ്രയേലിൽ ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്താനുള്ള നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. സ്വന്തം പൗരന്മാർ ഉൾപ്പെടെയുള്ള പലസ്തീൻ ആക്രമണകാരികളുടെ കുടുംബാംഗങ്ങളെയാണ് യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ നാടുകടത്താൻ അനുവദിക്കുന്നതാണ് നിയമം. 41ന് എതിരെ എതിരെ 61 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്.

സുപ്രിംകോടതി കൂടി അംഗീകരിച്ചാൽ മാത്രമേ നിയമം പ്രാബല്യത്തിൽ വരുകയുള്ളൂ. ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയുന്ന, അല്ലെങ്കിൽ ഭീകരവാദ പ്രവർത്തനത്തെ പിന്തുണയ്‌ക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്ന ഇസ്രയേലിലെ പലസ്തീനികൾക്കും കിഴക്കൻ ജറുസലേമിലെ നിവാസികൾക്കും ഇത് ബാധകമായിരിക്കുമെന്നാണ് നിയമത്തിൽ പറയുന്നത്.


Related Articles
Next Story