കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: രാഹുല്‍ ഗാന്ധി

കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: രാഹുല്‍ ഗാന്ധി

August 11, 2018 0 By Editor

ന്യൂഡല്‍ഹി: കനത്ത മഴയും പ്രളയവും നാശം വിതച്ച കേരളത്തിലെ സ്ഥിതിഗതികള്‍ ആശങ്കാ ജനകമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.

അതേസമയം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പുറപ്പെട്ടു. പ്രതിപക്ഷ നേതാവ്, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും സംഘത്തിലുണ്ട്.

സുല്‍ത്താന്‍ ബത്തേരിയിലിറങ്ങുന്ന മുഖ്യമന്ത്രി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കോഴിക്കോടും മലപ്പുറം ജില്ലകളിലെ സ്ഥിതി ഹെലികോപ്റ്ററില്‍ നിന്നായിരിക്കും വിലയിരുത്തുക. ഉച്ചയോടെ എറണാകുളത്തെത്തുന്ന മുഖ്യമന്ത്രി ആലുവ സന്ദര്‍ശിക്കും. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.