അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ ഏതു കടയില്‍ നിന്നും വാങ്ങാം

അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ ഏതു കടയില്‍ നിന്നും വാങ്ങാം

September 1, 2018 0 By Editor

കൊളത്തൂര്‍: ജില്ലയിലെ പ്രളയബാധിത മേഖലകളിലേക്കായി അനുവദിച്ച അഞ്ചു കിലോ സൗജന്യ റേഷന്‍ ഭക്ഷ്യധാന്യം അര്‍ഹതപ്പെട്ടവര്‍ക്ക് ഏതു കടയില്‍നിന്നും വാങ്ങാം. ഇതിനായി എല്ലാ കടകളിലേക്കും അനുവദിച്ച റേഷനരിയുടെ അളവ് ഇരട്ടിയാക്കി. പ്രളയബാധിതരുടെ ശരിയായ കണക്ക് കിട്ടിയിട്ടു സൗജന്യ റേഷന്‍ അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ അരി വിതരണം നിര്‍ത്തിയിരുന്നു. ഇന്നലെ കടകളില്‍ വിതരണം പുനരാരംഭിച്ചു. ജില്ലയില്‍ പ്രളയം ബാധിച്ച നിലമ്പൂര്‍, പൊന്നാനി, തിരൂരങ്ങാടി, തിരൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, ഏറനാട് എന്നീ സപ്ലൈ ഓഫിസ് പരിധികളിലായി 116 വില്ലേജുകളിലുള്ളവര്‍ക്കാണ് സൗജന്യ അരി ലഭിക്കുക.