ദോഹ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് 50 ലക്ഷം ഡോളര്‍ (ഏകദേശം 35 കോടി ഇന്ത്യന്‍ രൂപ) ധനസഹായം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഗള്‍ഫ് രാജ്യങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ച തുകയില്‍ ഏറ്റവും ഉയര്‍ന്നതാണിത്. പ്രകൃതിദുരന്തത്തില്‍ വീടുകള്‍ ഉള്‍പ്പടെ നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്‍പ്പടെയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രളയ ദുരന്തത്തില്‍ അനുശോചിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് സന്ദേശം...
" />
Headlines