തിരുവനന്തപുരം: എംബിബിഎസ്- ബിഡിഎസ് സീറ്റുകളിലേക്കുള്ള മോപ്പ് അപ് അഡ്മിഷന്‍ നാളെ പുനരാരംഭിക്കും. നാലു സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് കൗണ്‍സിലിംഗ് നിര്‍ത്തിവച്ചത്. കൗണ്‍സിലിംഗ് തുടങ്ങും മുന്‍പ് കോടതിവിധി വരുമെന്ന് പ്രതീക്ഷയിലാണ് പ്രവേശനപരീക്ഷ കമ്മീഷണര്‍. മോപ് അപ് കൗണ്‍സിലിംഗിലൂടെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രീം കോടതി വിധി മൂലം പ്രവേശനം നഷ്ടപ്പെട്ടാല്‍ ആദ്യ കോഴ്‌സില്‍ തിരികെ പ്രവേശനം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. മുന്‍വര്‍ഷങ്ങളിലും സമാനമായ നിലപാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ട്....
" />
Headlines