തൃശൂര്‍: ചാലക്കുടി ടൗണില്‍ ജലനിരപ്പ് താഴുന്നു. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചാലക്കുടി ടൗണില്‍ ജലനിരപ്പ് കുറയുന്നു. കഴിഞ്ഞ മൂന്നു ദിവസമായി അണക്കെട്ട് കവിഞ്ഞൊഴുകുകയായിരുന്നു. ഷട്ടറുകള്‍ വഴി പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവിലും ഗണ്യമായ കുറവു വന്നിട്ടുണ്ട്. ഇതോടെയാണ് ടൗണില്‍ ജലനിരപ്പ് കുറഞ്ഞത്. ഇടുക്കി അണക്കെട്ടിലെയും ജലനിരപ്പ് കുറയുന്നുണ്ട്. 2401.50 അടിയാണ് നിലവിലെ ജലനിരപ്പ്. ചെറുതോണിയില്‍നിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്‍ഡില്‍ 1000 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇടമലയാര്‍ അണക്കെട്ടിലും ജലനിരപ്പ് കുറയുകയാണ്. 168.34...
" />
Headlines